ഡേവിഡിൻ്റെ  വിദഗ്ദ കോഴ്‌സുകളുടെ ബ്രോഷര്‍ ശേഖരണത്തിന് ലിംക ബുക്ക് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റെക്കോര്‍ഡും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും

  • Post category:news
  • Reading time:1 min read
You are currently viewing ഡേവിഡിൻ്റെ  വിദഗ്ദ കോഴ്‌സുകളുടെ ബ്രോഷര്‍ ശേഖരണത്തിന് ലിംക ബുക്ക് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റെക്കോര്‍ഡും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും

പയ്യന്നൂര്‍: കെ.എം ഡേവിഡ് പീറ്ററിന് ലിംക ബുക്ക് ഓഫ് ഇന്ത്യയുടെ വേള്‍ഡ് റോക്കോര്‍ഡും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചു. യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് നേടിയ ഇദ്ദേഹത്തിന് ഈ അവാര്‍ഡ് ഇരട്ടിമധരമേകി. സ്വദേശത്തും വിദേശത്തുമുള്ള ആറായിരത്തോളം വിദഗ്ദ തൊഴിലവസര കോഴ്സുകളുടെ അത്യപൂര്‍വ്വ ബ്രോഷര്‍ ശേഖരത്തിനുടമയായതാണ് ഡേവിഡിന് വീണ്ടും ലോക റെക്കോര്‍ഡുകള്‍ നേടുന്നതിന് ഇടയാക്കിയത്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ഈ അമ്പത്താറുകാരൻ്റെ  വീട്ടിലെ മുറികളില്‍ എവിടെ നോക്കിയാലും ബ്രോഷറുകളുടെ വലിയ കെട്ടുകളാണുള്ളത്. കണ്ണൂരിലും കോയമ്പത്തൂരിലുമായി നാല് വര്‍ഷം ടെറിട്ടോറിയല്‍ ആര്‍മിയിലും സംസ്ഥാന പോലീസ് സേനയില്‍ ഏഴ് വര്‍ഷവും എക്സ്സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫീസറായി 22 വര്‍ഷവും ജോലി ചെയ്തശേഷം വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് ഇദ്ദേഹം ബ്രോഷര്‍ ശേഖരണത്തില്‍ മുഴുകിയത്. ഡേവിഡിന്റെ പതിനെട്ട് വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് വിപുലമായ ബ്രോഷര്‍ ശേഖരം സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാന്‍ തുടങ്ങിയപ്പോഴാണ് പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെ ബ്രോഷറുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍തന്നെ സ്‌കൂളുകളിലും കോളജുകളിലും ആരാധനാലയങ്ങളിലുമായി നാന്നൂറിലധികം കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും നടത്തി.
ലോകത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഈ ബ്രോഷറുകളുടേയും പ്രോസ്പെക്റ്റസുകളുടേയും ശേഖരം സ്വന്തമാക്കിയ ഡേവിഡിന് കഴിഞ്ഞ വര്‍ഷം യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് ലഭിച്ചിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള ബ്രോഷറുകള്‍ സംഘടിപ്പിക്കുകയും അവയെപറ്റി പഠനം നടത്തുകയും ചെയ്ത ഇദ്ദേഹത്തിന് ഓരോ കോഴ്സുകളേപ്പറ്റിയുള്ള വിവരങ്ങള്‍ മനപാഠമാണ്. അതോടൊപ്പംതന്നെ കോഴ്സുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളേപറ്റിയുള്ള വിവരങ്ങളും കാണാപാഠമാണ്. ഇദ്ധേഹത്തിൻ്റെ  കഴിവുകളും ബൃഹത്തായ ബ്രോഷര്‍ ശേഖരവുമാണ് ഇദ്ദേഹത്തിനെ വീണ്ടും ലോക റെക്കോര്‍ഡുകള്‍ക്ക് അര്‍ഹനാക്കിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രൊഫഷണല്‍ കോഴ്സുകളുടെ ബ്രോഷറുകള്‍ക്ക് പുറമെ സ്വീഡന്‍, അമേരിക്ക, സ്പെയിന്‍, നേപ്പാള്‍, ഹോളണ്ട്, മൗറീഷ്യസ്, യുകെ, കാനഡ, പാരീസ്, ബ്രിട്ടണ്‍, ജോര്‍ജിയ, പോളണ്ട്, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേതുള്‍പ്പെടെ നടത്തുന്ന യോഗ മുതല്‍ പി.എച്ച്.ഡി വരെയുള്ള കോഴ്സുകളുടെ ബ്രോഷറുകളും ഇതു സംബന്ധിച്ച വിവരങ്ങളുമാണ് ഡേവിഡിൻ്റെ  കൈവശമുള്ളത്.

0Shares