ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

  • Post category:news
  • Reading time:1 min read
You are currently viewing ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി : വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനന. ലിറ്ററിന് 26 രൂപയുടെ വര്‍ധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 84.98 ഡോളറിലെത്തി. ഡീസല്‍ വില ഡല്‍ഹിയില്‍ 74.35 രൂപയിലെത്തി. മുംബൈയില്‍ 77.93 ഉം ചെന്നൈയില്‍ 78.61 ഉം കൊല്‍ക്കത്തയില്‍ 76.20 ഉം രൂപയാണ് വില. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ നേരിയ കുറവുവരുത്തിയശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഡീസല്‍ വില കൂടുന്നത്. അഞ്ചുദിവസങ്ങളിലായി ഡീസല്‍ വിലയില്‍ ലിറ്ററിന് 1.40 പൈസയുടെ വര്‍ധനയാണുണ്ടായത്. മൈക്കല്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പ്പാദനകേന്ദ്രങ്ങള്‍ അടച്ചതിനാല്‍ വില കൂടുമെന്നാണ് സൂചന.

0Shares