ഡി.​ജി​.പി റാ​ങ്കി​ലു​ള്ള​യാ​ള്‍ ഇ​ട​പെ​ടേ​ണ്ട ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഇ​രു​മ്പു​ണ്ടാ​ക്കു​ന്നി​ട​ത്ത് ഉ​ണ്ടോ​യെ​ന്ന് അ​റി​യില്ല; മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ജേ​ക്ക​ബ് തോ​മ​സ്

  • Post category:news
  • Reading time:1 min read
You are currently viewing ഡി.​ജി​.പി റാ​ങ്കി​ലു​ള്ള​യാ​ള്‍ ഇ​ട​പെ​ടേ​ണ്ട ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഇ​രു​മ്പു​ണ്ടാ​ക്കു​ന്നി​ട​ത്ത് ഉ​ണ്ടോ​യെ​ന്ന് അ​റി​യില്ല; മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ജേ​ക്ക​ബ് തോ​മ​സ്

മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സ്. ഇ​രു​മ്പു​ണ്ടാ​ക്കാ​ന്‍ താ​ന്‍ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. ഡി.​ജി​.പി റാ​ങ്കി​ലു​ള്ള​യാ​ള്‍ ഇ​ട​പെ​ടേ​ണ്ട ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഇ​രു​മ്പു​ണ്ടാ​ക്കു​ന്നി​ട​ത്ത് ഉ​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

വ്യ​വ​സാ​യ വ​കു​പ്പി​ല്‍ ത​ന്നെ നി​യ​മി​ച്ച​ത് പ​ക​പോ​ക്ക​ലാ​ണ്. താ​ന്‍ വി​ജി​ല​ന്‍​സി​ല്‍ ജോ​ലി​ചെ​യ്യു​മ്പോ​ള്‍ കേ​സി​ല്‍ കു​ടു​ങ്ങി പു​റ​ത്തു​പോ​യ ആ​ളാ​ണ് വ്യ​വ​സാ​യ​മ​ന്ത്രി. ചി​ല ത​സ്തി​ക​ക​ളി​ല്‍ നി​യ​മി​ക്കു​മ്പോ​ള്‍ അ​ത് ന​ല്‍​കു​ന്ന സ​ന്ദേ​ശം ജ​നം തി​രി​ച്ച​റി​യു​മെ​ന്നും ജേ​ക്ക​ബ് തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​ഞ്ഞ ജേ​ക്ക​ബ് തോ​മ​സി​നെ വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഷൊ​ർ​ണൂ​രി​ലെ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യാ​ണ് നി​യ​മി​ച്ച​ത്. സ​സ്പെ​ൻ​ഷ​നി​ലു​ള്ള ജേ​ക്ക​ബ് തോ​മ​സി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് നി​യ​മ​നം ന​ൽ​കി​യ​ത്.

0Shares