കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചതായി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. കെ.പി.സി.സി എക്‌സിക്യുട്ടീവ്കമ്മിറ്റി അംഗങ്ങളായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജും, ചന്ദ്രന്‍ തില്ലങ്കേരിയുമായിരുന്നു അന്വേഷണ കമ്മീഷന്‍. ഡി.സി.സി ഓഫീസില്‍വച്ച് കോണ്‍ഗ്രസ് നേതാവിനെ തല്ലിയതിനാണ് യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളിയെ കോണ്‍ഗ്രസില്‍നിന്ന് ഡിസിസി പ്രസിഡന്റ് സസ്പന്‍ഡ് ചെയ്തത്.
റിജില്‍ മാക്കുറ്റിയും ഷറഫുദ്ദീന്‍ കാട്ടാമ്പള്ളിയും ചേര്‍ന്ന് ഡി.സി.സി പ്രസിഡന്റിന്റെ ക്യാബിനില്‍ വച്ച് സുധീഷ് മുണ്ടേരിയെ മര്‍ദിച്ചതായിരുന്നു തുടക്കം. പിന്നീട് റോഡില്‍ പരസ്യമായി ഇവര്‍ ഏറ്റുമുട്ടിയിരുന്നു. പാര്‍ട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതില്‍ ഖേദിച്ച് കൊണ്ട് നല്‍കിയ മാപ്പപേക്ഷയും കൂടി പരിഗണിച്ചാണ് ഷറഫുദീന്‍ കാട്ടാമ്പള്ളിയുടെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചതെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി അറിയിച്ചു.
ഡി.സി.സി ഓഫീസില്‍ വച്ച് നേതാക്കള്‍ തമ്മില്‍ തല്ലിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു