
വാഷിങ്ടണ്‍: ലോകമെങ്ങും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസപ്പെട്ടു, പോസ്റ്റുകൾ ചെയ്യാനും മീഡിയ ഫയലുകൾ ഷെയർ ചെയ്യാനും തടസം നേരിട്ടു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക്ക് പലർക്കും പ്രവർത്തന രഹിതമായത്.അതേസമയം തന്നെ ഇൻസ്റ്റയും സമാനമായ പ്രശ്നം നേരിട്ടു. ഫേസ്ബുക്ക് തുറക്കാൻ ആകുമെങ്കിലും പോസ്റ്റുകൾക്ക് അഭിപ്രായം എഴുതാനോ പുതിയ പോസ്റ്റുകൾ ചെയ്യാനോ ആകുന്നില്ല എന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടു.അപൂർവം ചിലർക്ക് ലോഗിൻ പോലും ചെയ്യാൻ കഴിയുന്നില്ല എന്ന് അറിയിച്ചു.

സമാനരീതിയിൽ വാട്സാപ്പിലും മീഡിയ ഫയൽ ഷെയർ ചെയ്യാൻ പലർക്കും തടസം നേരിട്ടു. ഈ പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും ഫേസ്ബുക്ക് ട്വിറ്ററിൽ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഗലയായ ഫേസ്ബുക്കില്‍ വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ നേരിട്ടു തുടങ്ങിയത്. ഗുരുതരമായ വീഴ്ചയാണ് ഫേസ്ബുക്കിന് സംഭവിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍.
ഇന്ന് പുലർച്ചെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്‍റുകളിടാനോ സാധിക്കുന്നില്ല. അതേസമയം പ്രശ്നം ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക്ക് അറിയിച്ചു
ഒരു സർവീസ് ഉപയോഗിക്കാൻ ആ സെർവേറിന് സാധിക്കാവുന്നതിൽ കൈകാര്യം ചെയ്യാവുന്നതിൽ അധികം റിക്വസ്റ്റ് അയക്കുന്ന രീതിയില്‍.അതിനായി ഹാക്കർ മാർ പ്രത്യകം കോഡ് സെറ്റ് ചെയ്ത് നടത്തുന്ന ആക്രമണം ആണ് ഡി ഡോസ് (Denial-of-service attack) അറ്റാക്ക്.
