ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും സർവീസിലേക്ക് വരുന്നു ; നിയമനം സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി; ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും സർവീസിലേക്ക് വരുന്നു ; നിയമനം സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി; ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചു

സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഐ.പി.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരമാണ് തീരുമാനം. സ്റ്റീല്‍ ആന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായിട്ടാണ് ജേക്കബ് തോമസിനെ നിയമിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരിവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചു.

നേരത്തെ പോലീസില്‍ തന്നെ തന്നെ തിരിച്ചെടുക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. സര്‍വീസില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ തന്നെ തിരിച്ച് എടുക്കാനായിരുന്നു സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ്. ഈ നിയമനം ജേക്കബ് തോമസ് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. നിയമ നടപടികളുമായി ജേക്കബ് തോമസ് മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്‍റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

0Shares