തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഇന്ന് രാവിലെ അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേസ് അന്വേഷണം പോലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയത്.

എന്നാല്‍ പോലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ഏറെ നേരം നീണ്ട ഉത്കണ്ഠാജനകമായ അന്തരീക്ഷത്തിനൊടുവിലാണ് ജിഷ്ണുവിന്റെ ബന്ധുക്കളായ 16 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റിന് വഴങ്ങാതെ റോഡില്‍ കിടന്ന അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. പിന്നീട് മഹിജയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
