ബ്രസീൽ: ബ്രമഡീനോ അണക്കെട്ട് തകര്‍ന്ന് 200 ൽ അതികം ആളുകളെ കാണാതായതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ ബ്രമഡീനോ എന്ന പ്രദേശത്തുള്ള അണക്കെട്ടാണ് വെള്ളിയാഴ്ച ഉച്ചയോടെ തകർന്നത്. ഇതുവരെയായി പത്തോളം ആളുകളുടെ മൃതദേഹമാണ് കണ്ടടുക്കനായത്. കനത്ത വെള്ളപ്പാച്ചലിനൊപ്പം രക്ഷപെടാൻ ശ്രമിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗം ആളുകളും വെള്ളത്തിൽ ഒലിച്ചുപോവുകയായിരുന്നു.
https://www.youtube.com/watch?v=97gkETg2rWg
ഡാം തകർന്നതോടെ കൃഷിസ്ഥലമടക്കം എല്ലാം വെള്ളത്തിലായി. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തിലൂടെ ഒലിച്ചുപോയി. വെള്ളം ഒഴുകിപ്പോയ സ്ഥലങ്ങളിൽ വലിയതോതിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനവും നിലച്ച അവസ്ഥയിലാണ്.
ഇപ്പോൾ ഹെലികോപ്റ്റർ വഴിയാണ് രക്ഷാപ്രവർത്തനം തുടരുന്നത്. പലരും ചെളിവെള്ളത്തിൽ താഴ്ന്ന അവസ്ഥയിലാണുള്ളത്. നിരവധി ജീവനുകൾ ഇപ്പോഴും അപകടത്തിൽ തന്നെയാണ്.