ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 185 സീറ്റ് നേടി ബി.ജെ.പിക്ക് ജയം.

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 185 സീറ്റ് നേടി ബി.ജെ.പിക്ക് ജയം.

ന്യൂഡല്‍ഹി: ത്രികോണ മത്സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 270 സീറ്റുകളില്‍ 185 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലേക്ക്. കിഴക്കന്‍ ഡല്‍ഹിയലും വടക്കന്‍ ഡല്‍ഹിയിലുമാണ് ബി.ജെ.പിക്ക് വന്‍ മുന്നേറ്റം ലഭിച്ചിരിക്കുന്നത്.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ആംആദ്മി പാര്‍ട്ടിക്കായില്ല. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
അടുത്തിടെ നടന്ന രജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റിലും ബി.ജെ.പിയായിരുന്നു വിജയിച്ചിരുന്നത്.

0Shares