ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് അവസാനിച്ചു; കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളേക്കാള്‍ കുറവ്

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് അവസാനിച്ചു; കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളേക്കാള്‍ കുറവ്

ഡല്‍ഹി തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. 54.88 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളേക്കാള്‍ കുറവ് പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. രാവിലെ എട്ടിനാണ് വോ​ട്ടെടുപ്പ്​ ആരംഭിച്ചത്.

2.08 ലക്ഷം കന്നി വോട്ടര്‍മാര്‍ ഉള്‍പ്പെടെ 1.47 കോടി വോട്ടര്‍മാരാണുള്ളത്​. 70 മ​ണ്ഡ​ല​ങ്ങ​ളു​ള്ള സം​സ്​​ഥാ​ന​ത്ത്​ 672 സ്​​ഥാ​നാ​ര്‍​ത്ഥി​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ള്‍ മ​ത്സ​രി​ക്കു​ന്ന ന്യൂ​ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്​​ഥാ​നാ​ര്‍​ത്ഥി​ക​ളു​ള്ള​ത്​​. 28 പേ​ര്‍.

0Shares