ഡല്‍ഹി കൂട്ട ബലാത്സംഗം; സുപ്രിം കോടതി ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹി കൂട്ട ബലാത്സംഗം; സുപ്രിം കോടതി ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

ഡല്‍ഹി : ഇന്ത്യയുടെ മനസ്സാക്ഷിയെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ ക്കേസില്‍ വധശിക്ഷ ലഭിച്ച നാലു പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്നു അന്തിമ വാദം ആരംഭിക്കും. ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പ്രകാരം പ്രതികള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും അമിക്കസ്‌ക്യൂറിയായ രാജു രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. മുകേഷ് സിംഗ്, അക്ഷയ് ഠാകൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നി പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. ദിവസവും ഉച്ചക്ക് രണ്ടു മുതല്‍ ആറു വരെ വാദം കേള്‍ക്കും.

2012 ഡിസംബര്‍ 16-നാണ് തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി നിര്‍ഭയയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സിങ്കപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

 

0Shares