ഡല്‍ഹിയില്‍ സംഘര്‍ഷം അക്രമാസക്തം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു; പോലീസ് ലാത്തി ചാര്‍ജ് നടത്തി

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ സംഘര്‍ഷം അക്രമാസക്തം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു; പോലീസ് ലാത്തി ചാര്‍ജ് നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നു. അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥയാണ് നിലവിലുള്ളത്. ഡല്‍ഹി ഗേറ്റില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നെങ്കിലും ഇപ്പോള്‍ പ്രതിഷേധം അക്രമാസക്തമായതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ പോലീസ് അവര്‍ത്തിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. പോലീസിന് നേരെ കല്ലേറും നടന്നു. പ്രതിഷേധക്കാര്‍ വൈകിട്ടോടെ ജമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്.

0Shares