ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്നു. 90 വിമാനങ്ങളും 28 ട്രെയിനുകളും ഇന്ന് വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഒരു ട്രെയിന്‍ റദ്ദാക്കിയിട്ടുണ്ട്. മൂടല്‍ മഞ്ഞു കാരണം ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഇറങ്ങാന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയുടെ പ്രധാന സ്ഥലങ്ങളില്‍ എല്ലാം ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
