ഡല്‍ഹിയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ കര്‍ശനമാക്കി; ജമ്മു കാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷ കര്‍ശനമാക്കി; ജമ്മു കാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദ്ദേശം

ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് സംശയം. ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്. ഇതിനെ തുടര്‍ന്ന്ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി.

ജമ്മു കാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നിവിടങ്ങളിലെ വ്യോമകേന്ദ്രങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.

എട്ടു മുതല്‍ പത്തു വരെ ജെയ്ഷെ ഭീകരര്‍ അടങ്ങുന്ന സംഘം വ്യോമകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്നത്. ശ്രീനഗര്‍, ജമ്മു, ആവന്തിപുര്‍, പത്താന്‍കോട്ട്, ഹിന്‍ഡന്‍ വ്യോമകേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

0Shares