ഡല്‍ഹിയില്‍ പെട്രോളുമായി പോകുന്ന ടാങ്കര്‍ മറിഞ്ഞു: 20,000 ലിറ്റര്‍ പെട്രോള്‍ ചോര്‍ന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ പെട്രോളുമായി പോകുന്ന ടാങ്കര്‍ മറിഞ്ഞു: 20,000 ലിറ്റര്‍ പെട്രോള്‍ ചോര്‍ന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂള്‍ചന്ദ് ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. പെട്രോളുമായി പോകുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസും അഗ്നിശമന സേനയും എത്തി സുരക്ഷാക്രമീകരണങ്ങള്‍ നടത്തി. ഏകദേശം 20,000 ലിറ്റര്‍ പെട്രോളാണ് വഴിയില്‍ ചോര്‍ന്നിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0Shares