ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ക്കില്‍ മോര്‍ട്ടാര്‍ ഷെല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വസന്ത് കുഞ്ചിനടുത്തുള്ള പാര്‍ക്കിലാണ് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8: 30 വന്ന ഫോണ്‍ കോള്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെല്‍ കണ്ടെത്തിയത്. സുരക്ഷയുടെ ഭാഗമായി പ്രദേശവാസികളെ പോലീസ് മാറ്റിപ്പാര്‍പ്പിച്ചു. മോര്‍ട്ടാര്‍ ഷെല്‍ നിര്‍വീര്യമാക്കാന്‍ ദേശീയ സുരക്ഷാ സേന ഗാര്‍ഡിന്റെ സഹായം നേടിയിരിക്കുകയാണ് ഡല്‍ഹി പോലീസ്.
