ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി ക്യാംപസില്‍ ഗവേഷണ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 27-കാരിയായ മഞ്ജുള ദേവക്കിന്റെ മൃതദേഹം പുലര്‍ച്ചെ 7.40-ന് ക്യാംപസിലെ നളന്ദ അപാര്‍ട്ട്‌മെന്റില്‍ സീലിങ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഭോപ്പാല്‍ സ്വദേശിനിയായ നളന്ദ വിവാഹിതയാണ്.

ജലവിഭവം എന്ന വിഷയത്തില്‍ പി.എച്ച്.ഡി കോഴ്‌സ് ചെയ്തുവരികയായിരുന്നു അവര്‍. മരണകാരണം വ്യക്തമല്ല എന്നും അന്വേഷണം നടന്നുവരികയാണെന്നും അഡി. ഡെപ്യൂട്ടി കമ്മിഷണര്‍ ചിന്‍മയി ബിസ്വല്‍ അറിയിച്ചു.