ഡല്‍ഹിയില്‍ ആം ആദ്മി എം.എല്‍.എക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ ആം ആദ്മി എം.എല്‍.എക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ആം ആദ്മി എം.എല്‍.എയുടെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പ്. എ.എ.പിയുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെത്തതായി വിവരം. പ്രവര്‍ത്തകരില്‍ ഒരാളായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

മെഹ്‌റോളി എം.എല്‍.എ നരേഷ് യാദവിനും സംഘത്തിനും നേരെയാണ് രാത്രി ആക്രമണം ഉണ്ടായത്. അക്രമിയെ കുറിച്ച് വിവരമില്ല.തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു. ബി.ജെ.പിയിലെ കുസും ഖത്രിയെ 18,000 ല്‍ പരം വോട്ടുകള്‍ക്കാണ് നരേഷ് പരാജയപ്പെടുത്തിയത്.

0Shares