ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. 70 ല്‍ 58 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മുന്നില്‍. ഒരിടത്തുപോലും കോണ്‍ഗ്രസിന് ലീഡില്ല. വോട്ട് വിഹിതം 5 ശതമാനത്തില്‍ താഴെ. ബി.ജെ.പിക്ക് 15 സീറ്റില്‍ മാത്രം ലീഡ്‌. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാള്‍ മുന്നില്‍.

അതേസമയം പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നില്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ആംആദ്മി പാര്‍ട്ടി ജയിച്ചത്. കേവല ഭൂരിപക്ഷത്തിലേക്ക് ആം ആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. തികഞ്ഞ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങിയിട്ടുണ്ട്.

0Shares