
ന്യൂഡല്‍ഹി: ചരിത്ര നിമിഷത്തിന് സാക്ഷിയാകാനാണ് ഡല്‍ഹിയിലേക്ക് വന്നതെന്ന് കുമ്മനം രാജശേഖരൻ. അടിയന്തരമായി ഡല്‍ഹിയിലെത്താൻ ഇന്നലെ വൈകീട്ടാണ് കുമ്മനം രാജശേഖരനോട് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇന്ന് രാവിലെയാണ് കുമ്മനം ഡല്‍ഹിക്ക് തിരിച്ചത്.

എന്നാൽ തന്നെ ആരും അവിടേക്ക് വിളിപ്പിച്ചതല്ലെന്നും മന്ത്രിസഭയിലേക്ക് ഇല്ലെന്നും കുമ്മനം പ്രതികരിച്ചു. മന്ത്രിയാകാനല്ല ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് ഡല്‍ഹിയിലെത്തിയതെന്നാണ് കുമ്മനം രാജശേഖരന്‍റെ പ്രതികരണം.
