
രാജ്യതലസ്ഥാനമായ ഡൽഹിയിലെ അനജ് മന്ദിയില്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തംത്തിൽ 43 പേര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ പൊള്ളലേറ്റ പതിനഞ്ചിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ 5:22 നായിരുന്നു സംഭവം നടന്നത്. നേരം പുലർന്നും തീയണക്കുന്നതിനുള്ള ശ്രമം തുടരുകയായിരുന്നു.

അപകടസമയം ഇരുപതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു.സ്‌ക്കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ 20-25 തൊഴിലാളികള്‍ അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് ഉടമ അറിയിച്ചു.
