ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രയിൻ പാളം തെറ്റി; ആറുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രയിൻ പാളം തെറ്റി; ആറുപേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

പാട്‌ന: ബിഹാറിലെ വൈശാലിയിലുണ്ടായ ട്രയിൻ അപകടത്തിൽ ആറുപേർ മരിച്ചു. പാട്‌നയില്‍ നിന്ന് 30 കി.മീ അകലെയാണ് സംഭവം. ജോഗ്‌ബാനിയില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പുറപ്പെട്ട സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസാണ് പുലർച്ചെ നാലുമണിയോടെ അപകടത്തിൽ പെട്ടത്. ട്രെയിനിൻ്റെ ഒമ്പത് കോച്ചുകൾ പാളം തെറ്റയിട്ടുണ്ട്. മൂന്ന് കോച്ചുകൾ പൂർണമായും മറിഞ്ഞു.

https://www.youtube.com/watch?v=p6YkmQahflo

റെയില്‍വേ മന്ത്രി പീയുഷ് ഗോയലിൻ്റെ ഓഫീസ് രക്ഷാപ്രവർത്തന കാര്യങ്ങൾ വിലയിരുത്തുകയാണ്. സംഭവസ്ഥലത്തേക്ക് ഡോക്‌ടര്‍മാരുടെ സംഘത്തെ അയച്ചതായി മന്ത്രി തന്നെ ട്വിറ്റ് ചെയ്തു. അപകടം സംഭവിച്ച റൂട്ടിലൂടെ പോകേണ്ടിയിരുന്ന എല്ലാ ട്രയിനുകളും റദ്ധാക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സക്ക് 1 ലക്ഷം രൂപയും ധനസഹായം റെയിൽവേ പ്രഖ്യാപിച്ചു.

0Shares