ന്യൂഡല്‍ഹി: ജീവനക്കാരെ തെരഞ്ഞെടുക്കുന്നതില്‍ അടക്കം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടിക്ക് ഓഫീസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അനുുവദിച്ച നടപടി നിയമ സാധുതയില്ലാത്തതാണെന്നും ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ നജീബ് ജംഗ് നിയമിച്ച ശുംഗ്ലു അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു പുറമേ മന്ത്രി സത്യേന്ദ്ര ജയിനിന്റെ മകളുടെ നിയമനത്തിലും കെജരിവാള്‍ അട്ടിമറി നടത്തിയെന്നാരോപണമുണ്ട്. 2015ല്‍ കെജരിവാളിന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രിമാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങാതെ പല അനുമതികളും നല്‍കിയതായും വാസസ്ഥലത്തിനായി ടൈപ് അഞ്ചില്‍ ഉള്‍പ്പെടുത്തിയ എംഎല്‍എ അഖിലേഷ് പതി തൃപാതിക്കെതിരെയും 100 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കക്കുന്നു.