ടൗണ്‍ സ്‌ക്വയറിന് ‘നരേന്ദ്ര മോദി ചൗക്ക്’ എന്ന പേര് നല്‍കി; ബി.ജെ.പി പ്രവര്‍ത്തകനായ വൃദ്ധനെ ബിഹാറില്‍ തലയറുത്ത് കൊലപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing ടൗണ്‍ സ്‌ക്വയറിന് ‘നരേന്ദ്ര മോദി ചൗക്ക്’ എന്ന പേര് നല്‍കി; ബി.ജെ.പി പ്രവര്‍ത്തകനായ വൃദ്ധനെ ബിഹാറില്‍ തലയറുത്ത് കൊലപ്പെടുത്തി

പാറ്റ്ന: ടൗണ്‍ സ്‌ക്വയറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയെന്നാരോപിച്ച് ബിഹാറില്‍ വൃദ്ധനെ തലയറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ടൗണ്‍ സ്‌ക്വയറിന് നരേന്ദ്ര മോദി ചൗക്ക് എന്ന പേര് നല്‍കിയതിനെ തുടര്‍ന്ന് രാം ചന്ദ്ര യാദവ് എന്നയാളെയാണ് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

അക്രമികള്‍ എത്തിയപ്പോള്‍ പിതാവ് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഉടന്‍ തന്നെ അക്രമികള്‍ തല വെട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ചെയ്യാന്‍ ചെന്ന സഹോദരനെയും അക്രമികള്‍ മര്‍ദ്ദിച്ചുവെന്നും തേജ് നാരായണ്‍ പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകനാണ് രാം ചന്ദ്ര യാദവ്. ടൗണ്‍ സ്‌ക്വയറിന് മോദിയുടെ പേര് നല്‍കിയതിന്റെ പേരില്‍ ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി എത്തിയ അമ്പതോളം ആളുകള്‍ ചേര്‍ന്നാണ് രാം ചന്ദ്ര യാദവിനെ കൊലപ്പെടുത്തിയതെന്നും മകന്‍ തേജ് നാരായണന്‍ പറഞ്ഞു. അക്രമിച്ചവര്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകരാണെന്നും തേജ് നാരായണ്‍ പറഞ്ഞു.

സ്‌ക്വയറിന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് നല്‍കണം എന്നും ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ് തേജ് നാരായണന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

0Shares