
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം അവസാനപാദങ്ങളിലാണ് രംഗത്ത് വന്നതെങ്കിലും വരവിന് ശേഷം എന്നും മീഡിയയില്‍ നിറഞ്ഞുനിന്ന വക്തിയായിരുന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇതിന് ഒരു പരിധിവരെ കാരണമായത് ട്രോളര്‍മാരാണ്. ഇപ്പോള്‍ ട്രോളര്‍മാര്‍ക്ക് നിരാശനല്‍കുന്ന തീരുമാനമാണ് കണ്ണന്താനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തന്‍റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ ഇനി അഭിപ്രായം പറയില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രഖ്യാപിച്ചു.

മാധ്യമങ്ങള്‍ പലതും വിവാദമാക്കി. തമാശപോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ബീഫ് നിയന്ത്രണം, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങളിലെ വിവാദപ്രസ്താവനകളെക്കുറിച്ച് മനോരമ ന്യൂസ് ചാനല്‍ നടത്തുന്ന ന്യൂസ്മേക്കര്‍ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം.
