കൊച്ചി: മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ബോട്ടുകള്‍ തിരികെ കടലിലേക്ക് പോകുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പോയി തുടങ്ങി. നിരോധനത്തെത്തുടര്‍ന്ന് നാട്ടിലേക്കുപോയ തൊഴിലാളികള്‍ എല്ലാം തന്നെ രണ്ടുദിവസം മുമുംമ്പേ തിരിച്ചെത്തിയിരുന്നു.
കടല്‍ നല്ലപോലെ ഇളകി കിടക്കുന്നതിനാല്‍ വന്‍തോതില്‍ കിളിമീന്‍, കരിക്കാടി ചെമ്മീന്‍, കണവ എന്നിവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും. കടലമ്മ കനിഞ്ഞാല്‍പോകുന്ന ബോട്ടുകള്‍ പലതും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തും.
ട്രോളിംഗ് നിരോധനം അവസാനിച്ചു; പ്രതീക്ഷയോടെ ബോട്ടുടമകളും തൊഴിലാളികളും കടലിലേക്ക്