
ദീര്‍ഘദൂര ട്രെയിന്‍ യാത്ര വളരെ മുഷിപ്പുണ്ടാക്കുന്നവയാണ്. അതുകൊണ്ടുതന്നെ പകല്‍ ട്രെയിന്‍ യാത്ര പലരും ഇഷ്ടപ്പെടുന്നില്ല. ഇനി ട്രെയിന്‍ യാത്രകളും ആനന്ദകരമാകും. ടെലിവിഷന്‍ പരിപാടികള്‍ ലഭ്യമാക്കാന്‍ റെയില്‍വെ ആലോചിക്കുന്നു. കണ്ടന്റ് ഓണ്‍ ഡിമാന്റ് സംവിധാനമൊരുക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നത്.

ഇതിനായി സൗജന്യ ആപ്ലിക്കേഷനും തയ്യാറാക്കും. ട്രെയിന്‍ കാത്തിരിക്കുമ്പോഴും യാത്രയിലും ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി. റെയില്‍ ടെല്‍ കോര്‍പറേഷനുമായി സഹകരിച്ചിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. മുന്‍കൂട്ടി അപ്ലോഡ് ചെയ്ത പരിപാടികളില്‍ നിന്നാണ് യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് വേണ്ടവ തെരഞ്ഞെടുക്കാന്‍ സാധിക്കുക. വിനോദം, വാര്‍ത്ത, ആനുകാലിക വിഷയങ്ങള്‍ എന്നിവ റെയില്‍വേ പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ റെയില്‍വേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്റ്റേഷനുകളിലാണ് സേവനം ലഭ്യമാകുക. പിന്നീട് 4700 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും. കണ്ടന്റ് ഓണ്‍ ഡിമാന്റ് സംവിധാനമൊരുക്കുന്നതിലൂടെ വരുമാന വര്‍ധനയാണ് റെയില്‍വെ പ്രധാനമായും ലക്ഷ്യമിടുന്നത്.
