തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ (70) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ് പ്രസില്‍ ഇന്ന് രാവിലെ നാട്ടില്‍ നിന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. 
തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.രക്തസമ്മര്‍ദം കൂടിയതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്. വിദഗ്ധ ഡോക്ടര്‍മാര്‍ എം.എല്‍.എ കെ. കുഞ്ഞിരാമനെ പരിശോധിച്ചുവരികയാണ്. ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറി പപ്പന്‍ മാസ്റ്ററും യാത്രക്കൊപ്പമുണ്ടായിരുന്നു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(18.06.2018)
ഇന്നത്തെ ചോദ്യം
സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ക്രിക്കറ്റ്
B) വോളിബോള്‍
C) ഫുട്‌ബോള്‍
D) ബാസ്‌ക്കറ്റ് ബോള്‍
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(18.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ഈമാസം 9 ാം തിയ്യതി വരേ നടത്തിയ വിജയികള്‍ക്കുള്ള സമ്മാന വിതരണം ബുധനാഴ്ച (20.06.2018) ചാനല്‍ സ്റ്റുഡിയോവില്‍ വച്ച് നടക്കും.
ഇന്നലെ (17.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: 12
വിജയി: പ്രിന്‍സണ്‍ തയ്യലക്കാല്‍, തൃശൂര്‍