ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് സഹയാത്രികയുടെ കടിയേറ്റു.

  • Post category:news
  • Reading time:1 min read
You are currently viewing ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് സഹയാത്രികയുടെ കടിയേറ്റു.

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഗര്‍ഭിണിയായ യുവതിക്ക് സഹയാത്രികയുടെ കടിയേറ്റു. ജോലി കഴിഞ്ഞ് ലോക്കല്‍ ട്രെയിനില്‍ വീട്ടിലേക്കുള്ള യാത്രാമധ്യേ അനിത എന്ന യുവതിക്കാണ് ഈ അനുഭവമുണ്ടായിരിക്കുന്നത്. ട്രെയിനിലെ വാതിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയോട് മാറി നില്‍ക്കാന്‍ മറ്റു യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ച സ്ത്രീ മറ്റു യാത്രക്കാരുമായി തര്‍ക്കിക്കുകയും വാക്കേറ്റം ഉണ്ടാക്കുകയും ചെയ്തു.

സഹയാത്രിക വാതിലിനോട് ചേര്‍ന്ന് നിന്നതിനാല്‍ മറ്റു യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് ഉണ്ടായി. ഇതിനിടെയാണ് അനിത അവരോട് കുറച്ച് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതയായ സ്ത്രീ അനിതയെ കടിക്കുകയായിരുന്നു. കടിയേറ്റ അനിത പിന്നീട് ആശുപത്രിയില്‍ എത്തി ചികിത്സതേടുകയും ചെയ്തു.

0Shares