മുംബൈ: വിദേശ രാജ്യങ്ങളിൽ ഭാരതത്തേക്കാൾ സുരക്ഷാ സന്നാഹങ്ങൾ കൂടുതലെങ്കിലും പലപ്പോഴും അശ്രദ്ധ കാരണം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു വലിയ അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം എന്നാണ് വീഡിയോയിൽ നിന്നു മനസ്സിലാകുന്നത്.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം റെയില്‍വേസ്റ്റേഷനില്‍ എത്തിയ രണ്ടുവയസുകാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലൂടെ താഴേ വീഴുന്നതും മുത്തച്ഛന്‍ എടുത്ത് കയറ്റുന്ന ദൃശ്യവുമാണ് വീഡിയോയിലുള്ളത്. സമയോചിതമായ ഇടപെടലും മനകരത്തും കൊണ്ടാണ് ഈ കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയത്. അപകടം നടന്നു എന്ന് തിരിച്ചറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥര്‍ നിമിഷങ്ങൾക്കകം അവിടെ എത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.
https://www.youtube.com/watch?time_continue=24&v=aVcRyPT8o94