ട്രെയിനിടിച്ച് പത്ത് പോത്തുകള്‍ ചത്തു; തിരുവനന്തപുരം – കൊല്ലം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ട്രെയിനിടിച്ച് പത്ത് പോത്തുകള്‍ ചത്തു; തിരുവനന്തപുരം – കൊല്ലം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം വേളിക്ക് സമീപം ട്രെയിന്‍ ഇടിച്ച് പത്തുപോത്തുകള്‍ ചത്തു. പാളത്തിലേയ്ക്ക് ഓടിക്കയറിയ പോത്തുകളെ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസാണ് ഇടിച്ചിട്ടത്. മൂന്നു മണിയോടെയായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് അര മണിക്കൂര്‍ പിടിച്ചിട്ടു. പിന്നാലെയെത്തിയ ചെന്നൈ മെയില്‍, കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ മുക്കാല്‍ മണിക്കൂറോളം പിടിച്ചിട്ടു. അപകടത്തെ തുടര്‍ന്നുണ്ടായ ട്രെയിനിന്‍റെ തകരാര്‍ പരിഹരിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.

0Shares