”ട്രാഫിക് സിഗ്നലില്‍ ചുവന്ന ലെെറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സംസ്ഥാനത്ത് വികസനം ഇവിടുത്തെ സി.പി.എം തടസപ്പെടുത്തുകയാണ്. ആ ചുവപ്പ് മാറി പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് കാവി ആവശ്യമാണ്”; ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

  • Post category:news
  • Reading time:1 min read
You are currently viewing ”ട്രാഫിക് സിഗ്നലില്‍ ചുവന്ന ലെെറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സംസ്ഥാനത്ത് വികസനം ഇവിടുത്തെ സി.പി.എം തടസപ്പെടുത്തുകയാണ്. ആ ചുവപ്പ് മാറി പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് കാവി ആവശ്യമാണ്”; ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ത്രിപുര: ത്രിപുരയിലെ ബി.ജെ.പിയുടെ പ്രചാരണത്തിന് ശക്തി കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ട്രാഫിക് സിഗ്നലില്‍ ചുവന്ന ലെെറ്റ് കാറുകളെ തടസപ്പെടുത്തുന്നത് പോലെ സംസ്ഥാനത്ത് വികസനം ഇവിടുത്തെ സി.പി.എം തടസപ്പെടുത്തുകയാണ്. ആ ചുവപ്പ് മാറി പച്ചയിലേക്ക് മാറണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് കാവി ആവശ്യമാണ്”- മോദി പറഞ്ഞു. ത്രിപുര തിരഞ്ഞെടുപ്പിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സംസ്ഥാനത്തെ രണ്ടാമത്തെ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ത്രിപുരയില്‍ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കുന്നത്. മേഘാലയയിലും നാഗാലന്‍ഡിലും ഫെബ്രുവരി 27നാണ് വോട്ടെടുപ്പ്.

ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് എന്നിവര്‍ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയിരുന്നു. നിലവില്‍ എട്ട് വടക്കു-കിഴക്ക് സംസ്ഥാനങ്ങളില്‍ മൂന്നിടത്താണ് ബി.ജെ.പി അധികാരത്തില്‍ ഉള്ളത്. ഇത് രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി സംസ്ഥാനത്ത് എത്തുന്നത്. ഫെബ്രുവരി എട്ടിന് സോനമുറയില്‍ നടന്ന റാലിയില്‍ അദ്ദേഹം സി.പിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മണിക്ക് സര്‍ക്കാരിന്റെ സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ചായിരുന്ന മോദിയുടെ പ്രചരണം. സി.പി.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.എം അധികാരത്തില്‍ എത്തിയതെന്നും മോദി പറഞ്ഞു.

0Shares