ട്രാന്‍സ്ജെന്ററിനെ ശബരിമലയില്‍ കയറ്റാമോ? ആചാരപ്രകാരം പത്ത് മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്ക് മാത്രമേ വിലക്കുള്ളൂ, എന്നാല്‍ ദര്‍ശനത്തിനെത്തിയ മോഹനനെ അധികൃതര്‍ ചെയ്തത്..

  • Post category:news
  • Reading time:1 min read
You are currently viewing ട്രാന്‍സ്ജെന്ററിനെ ശബരിമലയില്‍ കയറ്റാമോ? ആചാരപ്രകാരം പത്ത് മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്ക് മാത്രമേ വിലക്കുള്ളൂ, എന്നാല്‍ ദര്‍ശനത്തിനെത്തിയ മോഹനനെ അധികൃതര്‍ ചെയ്തത്..

പത്തനംതിട്ട: ഭിന്നലിഗംക്കാരെ ശബരിമലയില്‍ കയറ്റാമോ?.. ശബരിമല സന്നിധാനത്തെത്തിയ ട്രാന്‍സ്ജെന്ററെ പൊലീസ് തിരിച്ചയച്ചു. സ്ത്രീകള്‍ക്ക് ശബരിമലയ ദര്‍ശനത്തിനുള്ള വിലക്ക് ട്രാന്‍സ്ജെന്ററിന് ബാധകമാകുമോ എന്നതിലെ അവ്യക്തത കാരണമാണ് തിരിച്ചയച്ചതെന്നാണ് പൊലീസ് വിശദീകരണം. വ്യാഴാഴ്ച വൈകീട്ടാണ് എല്ലാവരേയും അമ്പരിപ്പിച്ച സംഭവം നടന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം 30 വയസുകാരനായ വെല്ലൂര്‍ സ്വദേശി മോഹന്‍ സന്നിധാനത്തെത്തിയത്. ട്രാന്‍സ്ജെന്റര്‍ എന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡും കയ്യിലുണ്ടായിരുന്നു. എന്നാല്‍ ദര്‍ശനം നടത്തിയ ശേഷം ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്തു ഇരുന്ന ഇയാളെ പൊലീസ് പിടികുടുകയും തിരിച്ചയക്കുകയുമായിരുന്നു. ശബരിമലയിലെ ആചാരപ്രകാരം പത്ത് മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്ക് മാത്രമേ വിലക്കുള്ളൂ. ട്രാന്‍സ് ജെന്ററിനെ കുറിച്ച് ഒരിടത്തും പരാമര്‍ശമില്ലെന്നിരിക്കെയാണ് ഇദ്ദേഹത്തെ പൊലീസ് ദര്‍ശനത്തിന് അനുവദിക്കാതെ തിരിച്ചയത്. ഒരു സ്ത്രീ സന്നിധാനത്തെത്തിയെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. പിന്നീടാണ് ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് അറിഞ്ഞത്. സംഭവത്തില്‍ ഒന്നും പറയാനില്ലെന്നും ദര്‍ശനം നടത്തുന്നത് ആചാര ലംഘനമാണോ എന്നറിയില്ലെന്നും ഇക്കാര്യത്തില്‍ പൊലീസ് കൈക്കൊള്ളുന്ന തീരുമാനം അംഗീകരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രവേശനത്തെക്കുറിച്ച് ഒരിടത്തും പരാമര്‍ശിക്കുന്നുമില്ല. അതിനാല്‍ ശബരിമല ദര്‍ശനത്തിന് തടസമില്ലെന്നാണ് ഇവരുടെ വാദം. അതേസമയം വിലക്കില്ലെങ്കിലും വിവാദങ്ങളില്ലാതാക്കാന്‍ ഭിന്നലിംഗക്കാരെ ശബരിമലയില്‍ നിന്ന് മടക്കിയക്കുകയാണ് പതിവ്. സംഭവം അധികൃതര്‍ക്കിടയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന്് മോഹനനെ രണ്ട് പൊലീസുകാരുടെ അകമ്പടിയില്‍ പമ്പയില്‍ വിടുകയായിരുന്നു. കഴിഞ്ഞവര്‍ഷവും ദര്‍ശനത്തിനായെത്തിയ ട്രാന്‍സ്ജെന്ററെ തിരിച്ചയച്ചിരുന്നതായി പൊലീസ് പറയുന്നു.

0Shares