മലപ്പുറം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതി ട്രെയിനിടിച്ചു മരിച്ചു. ബീരാഞ്ചിറ ഇടിയാട്ടുകുന്നത് ചന്ദ്രന്റെ മകള്‍ സൗമ്യയാണ്(25) മരിച്ചത്. ഒരു ട്രാക്കിലൂടെ ട്രെയിന്‍ കടന്നു പോകവെ മറ്റെ ട്രാക്കിലേക്കു മാറിയ സൗമ്യയെ ആ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. കുറ്റിപ്പുറം ചെമ്പക്കല്‍ റെയില്‍വേ ഗേറ്റിനു സമീപത്തുവച്ച് ഇന്നു രാവിലെയാണ് സംഭവം നടന്നത്.
