ട്രയിനിലെ കമ്പിളി മോഷണം; റെയിൽവേക്ക് നഷ്ട്ടം 4000 കോടി; ഞെട്ടേണ്ട, കമ്പിളി ചില്ലറക്കാരനല്ല..!

  • Post category:news
  • Reading time:1 min read
You are currently viewing ട്രയിനിലെ കമ്പിളി മോഷണം; റെയിൽവേക്ക് നഷ്ട്ടം 4000 കോടി; ഞെട്ടേണ്ട, കമ്പിളി ചില്ലറക്കാരനല്ല..!

ഡൽഹി: കമ്പിളി പുതപ്പ് എന്ന് പറഞ്ഞ് നിസ്സാരമായി തള്ളാന്‍ വരട്ടെ, യാത്രക്കാര്‍ കമ്പളിയും, പുതപ്പും, തലയണ ഉറയും, ടവ്വലുകളുമുള്‍പ്പടെ അടിച്ചുമാറ്റിയ ഇനത്തില്‍ മാത്രം റെയില്‍വേയുടെ നഷ്ടം 4000 കോടി രൂപ എന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം 1.95 ലക്ഷം ടവലുകളും, 81,736 പുതപ്പുകളും, 55,573 തലയിണ ഉറകളും, 5,038 തലയണകളും 7,043 കമ്പിളികളുമാണ് ട്രെയ്‌നുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ദീര്‍ഘദൂര ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കൊടുക്കുന്ന വസ്തുക്കളാണ് ഇവ. ഇതൊക്കെയും യാത്രക്കാര്‍ മോഷ്ടിക്കുന്നുവെന്നാണ് റെയില്‍വേ പറയുന്നത്.കഴിഞ്ഞ ആറുമാസത്തെ കണക്കുപ്രകാരം (2018 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ) 79,350 ടവലുകള്‍, 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയണ ഉറകള്‍, 2,150 തലയണകള്‍, 2,065 പുതപ്പുകള്‍ എന്നിവ മോഷണം പോയി. ഇതുപ്രകാരം മാത്രം ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണ് റയിൽവേയുടെ കണക്ക്.

0Shares