കച്ച്: ഗുജറാത്തില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. കാറില്‍ രണ്ട് ട്രക്കുകള്‍ ഇടിച്ചായിരുന്നു അപകടം. ഭചാവു ദേശീയപാതയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ഡിവൈഡര്‍ മറികടന്നെത്തിയ ട്രെയിലര്‍ ട്രക്ക് പെട്ടെന്ന് ബ്രെയ്ക്കിട്ടതാണ് അപകട കാരണം. ട്രെയിലറില്‍ പിന്നാലെയെത്തിയ എസ്.യു.വി ഇടിച്ചു.
തൊട്ടുപിന്നാലെ വന്ന ട്രക്ക് കാറിന്റെ പിന്നിലും ഇടിച്ചു. രണ്ട് ട്രക്കുകള്‍ക്കിടയില്‍ പെട്ട് പൂര്‍ണമായും തകര്‍ന്ന കാറില്‍ 11 പേരുണ്ടായിരുന്നു. ഇവരില്‍ പത്തുപേരും മരിച്ചു.ഭൂജില്‍ നിന്നും ഭചാവുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. ഭുജ് നിവാസികളാണ് മരിച്ചവര്‍.
ട്രക്കുകള്‍ തമ്മില്‍ കാറില്‍ ഇടിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു