കൊറിയ: മിസൈല്‍ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ ട്രംപിനെ പ്രകോപിപ്പിക്കാന്‍ മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്.

ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് തങ്ങളുടെ മിസൈല്‍ പതിച്ചതെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുതുവര്‍ഷ സന്ദേശമായി പ്രഖ്യാപിച്ചിരുന്നു.