ലണ്ടന്‍: ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ട്രംപിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനെതിരെ ഭരണകക്ഷി അംഗങ്ങളുടെ അവിശ്വാസ പ്രമേയം. ഏഴുമുസ്ലീം രാജ്യങ്ങള്‍ക്ക് വിസ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് ട്രംപിനെ പാര്‍ലമെന്റില്‍ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ തുറന്നടിച്ചത്. മുന്‍ മന്ത്രികൂടിയായ കണ്‍സര്‍വേറ്റീവ് എംപി ജയിംസ് റഡ്രിഡ്ജ് ആണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

ട്രംപിനെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനു ക്ഷണിച്ച പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു സ്പീക്കറുടെ പ്രസ്താവന. എന്നാല്‍ ഈ നീക്കത്തെ പ്രധാനമന്ത്രിയും സര്‍ക്കാരും എങ്ങനെ സമീപിക്കുമെന്നത് ഏറ്റവും നിര്‍ണായകമാണ്. സ്പീക്കറുടെ ഈ പ്രസ്താവനയെ പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം സ്വാഗതം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഔദ്യോഗികമായ സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തതെ പിന്തുണച്ചാല്‍ മാത്രമേ സ്പീക്കറുടെ ഈ നീക്കം ഫലപ്രാപ്തിയിലെത്തുകയുള്ളൂ.