ട്രംപിനെതിരെ സൈബര്‍ ആക്രമണം: സുരക്ഷാ വര്‍ധിപ്പിക്കാന്‍ പുതിയ ഉപദേഷ്ടാവ്.

  • Post category:news
  • Reading time:1 min read
You are currently viewing ട്രംപിനെതിരെ സൈബര്‍ ആക്രമണം: സുരക്ഷാ വര്‍ധിപ്പിക്കാന്‍ പുതിയ ഉപദേഷ്ടാവ്.

വാഷിംങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായി റൂഡി ഗുലിയാനിയെ നിയമിച്ചു. സൈബര്‍ സുരക്ഷാ ഉറപ്പുവരത്തുവാന്‍ സ്വകാര്യ മേഖലയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ സംബന്ധിച്ച് വിവരം നല്‍കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമാണ് ഗുലിയാനിയെ നിയമിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് മുന്‍ മേയര്‍ കൂടിയായ റൂഡി  ‘ഗുലിയാനി പാന്തേഴ്‌സ്’ എന്ന സൈബര്‍ സുരക്ഷാ കമ്പനിയുടെ തലവനാണ്. നേരത്തെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഗുലിയാനിയെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം റെക്‌സ് വയ്ന്‍ ടില്ലേര്‍സണിന് വേണ്ടി സ്ഥാനം വിട്ടുനല്‍കുകയായിരുന്നു.

0Shares