വാഷിംങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ പ്രതിഷേധം. ട്രംപ് രാജ്യത്തെ വിഭജിക്കുകയാണെന്നും ജനങ്ങളുടെ അവകാശത്തെ സംരക്ഷിക്കാതെ അവരെ ബഹുമാനിക്കുന്നില്ലെന്നും സമരക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് സ്ത്രീകളെ അപമാനിച്ച നിരവധി സംഭവങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്ത്രീകളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനിടയിലും പ്രതിഷേധമുണ്ടായി.

സംഘര്‍ഷത്തിലേക്ക് നീങ്ങിയ പ്രതിഷേധക്കാരില്‍ 217 പേരെ അറസ്റ്റു ചെയ്തതു. അമേരിക്കയ്ക്ക് പുറമേ ലണ്ടന്‍, ബര്‍ലിന്‍, പാരിസ്, സ്റ്റോക്‌ഹോം, ടോക്കിയോ, ആഫ്രിക്ക, സിഡ്‌നി, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും സ്ത്രീകളുടെ പ്രതിഷേധമുണ്ടായി. കാലാവസ്ഥാ ഉടമ്പടികള്‍ സംബന്ധിച്ച മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പ്രഖ്യാപനങ്ങള്‍ നിര്‍ത്തലാക്കണമെന്ന ട്രംപിന്റെ പരാമര്‍ശമാണ് അന്റാര്‍ട്ടിക്കയിലെ പ്രക്ഷോഭത്തിന് കാരണം.
