
തിരുവനന്തപുരം: എ. ഡി. ജി. പി ടോമിന്‍ തച്ചങ്കരിക്കും ജയില്‍ എ. ഡി. ജി. പി ആര്‍. ശ്രീലേഖയ്ക്കും ഡി.ജി.പി റാങ്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ, കേരളത്തില്‍ ഡി. ജി. പി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആര്‍. ശ്രീലേഖ മാറുകയാണ്. ഈ സ്ഥാനത് എത്തുന്ന ആദ്യമലയാളി ഐ. പി. എസ് ഓഫീസറും കേരളത്തിത്തിലെ ആദ്യ വനിതാ ഐ. പി. എസ് ഓഫീസറും ആര്‍ ശ്രീലേഖ തന്നെ.

എ. എസ്പി. യായി കോട്ടയത്ത് നിയമിതയായത് 1988ലാണ്. തുടര്‍ന്ന് 1991ല്‍ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി അരങ്ങിലെത്തി. വിജിലന്‍സില്‍ സര്‍വീസിലിരിക്കുന്ന സമയത്ത് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. നിലവില്‍ ജയില്‍ മേധാവിയായി സേവനമനുഷ്ടിക്കുന്ന ഇവരോടൊപ്പം മറ്റുമൂന്നുപേരെയാണ് ഡി. ജി. പി റാങ്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
തച്ചങ്കരി ഇപ്പോള്‍ ഫയര്‍ഫോഴ്സ് മേധാവിയാണ്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പി. ജി) ഡയറക്ടറായി കേന്ദ്രസര്‍വീസില്‍ ഡെപ്യൂട്ടേഷനിലാണ് ഇപ്പോള്‍ അരുണ്‍ കുമാര്‍ സിന്‍ഹ. സുധേഷ്കുമാര്‍ ഇപ്പോള്‍ ബറ്റാലിയന്‍ എ.ഡി. ജി. പിയാണ് .
