കണ്ണൂർ: നിരത്തിലെത്താനിരിക്കുന്ന ടൊയോട്ടയുടെ ഏറ്റവും പുതിയ മിഡ് സെഗ്‌മെന്റ് പ്രീമിയം സെഡാന്‍ യാരിസിൻ്റെ വില കമ്പനി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ (J, G, V, VX) ലഭ്യമാകുന്ന യാരിസിന് 8.75 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. യാരിസിനുള്ള ഔദ്യോഗിക ബുക്കിങ്ങും കമ്പനി ആരംഭിച്ചു. 50000 രൂപ നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. അടുത്ത മാസത്തോടെ യാരിസ് വിപണിയിലെത്തും. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ യാരിസിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സിയാസ് തുടങ്ങി വിപണിയില്‍ തിളങ്ങിനില്‍ക്കുന്ന സെഡാന്‍ വിഭാഗത്തില്‍ ടൊയോട്ടയുടെ മറുപടിയാണ് യാരിസ്.
ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമാണ് യാരിസ് വരുന്നത്.
107 ബിഎച്ച്പി പവറും 140 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സുമുണ്ട്. ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഏഴ് എയര്‍ബാഗുകള്‍- ഇതില്‍ ഡ്രൈവര്‍ക്ക് കാലിലും എയര്‍ബാഗുണ്ട്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി സുരക്ഷാ ഫീച്ചറുകളോടെയാണ് യാരിസ് എത്തുന്നത്.
റൂഫ് മൗണ്ടഡ് എയര്‍ വെന്റുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, പവര്‍ ഡ്രൈവര്‍ സീറ്റ്, കൈയുടെ ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍സീറ്റ് തുടങ്ങിയ പുതുമയാര്‍ന്ന ഫീച്ചറുകളും ഈ സെഗ്മെന്റില്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് ബംബര്‍, വലിയ V രൂപത്തിലുള്ള ഗ്രില്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാംമ്പ്, കൂപ്പെയ്ക്ക് സമാനമായ റൂഫ്‌ലൈന്‍ എന്നിവ പുറംമോഡിയെ വ്യത്യസ്തമാക്കും. കര്‍ണാടകത്തിലെ ടൊയോട്ട പ്ലാന്റിലാണ് യാരിസ് പൂര്‍ണമായും നിര്‍മിക്കുന്നത്.
ടൊയോട്ട യാരിസ് വരുന്നു; ഏറ്റവും പുതിയ മിഡ് സെഗ്‌മെന്റ് പ്രീമിയം സെഡാന്‍ യാരിസിൻ്റെ വില കമ്പനി പ്രഖ്യാപിച്ചു