ടൈപ്പ് ത്രി ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധി പടരാന്‍ സാധ്യത; പത്തനം തിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing ടൈപ്പ് ത്രി ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധി പടരാന്‍ സാധ്യത; പത്തനം തിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: ജില്ലയില്‍ മാരകമായ ടൈപ്പ് ത്രീ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. നാറാണമൂഴി പഞ്ചായത്തില്‍ 11 വയസുകാരനാണ് ടൈപ്പ് ത്രി ഡെങ്കില്‍ സ്ഥിരീകരിച്ചത്. തലച്ചോറിനെയാണ് ടൈപ്പ് ത്രി ഡെങ്കി ബാധിക്കുക എന്നതിനാല്‍ അസുഖം കണ്ടെത്താന്‍ വൈകിയാല്‍ മരണം വരെ സംഭവിച്ചേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിവരം. ഇതേതുടര്‍ന്ന് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാലവര്‍ഷം കനത്തതോടെ ഇതിനകം 300 ലധികം പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.പത്തനംതിട്ടയെ സമ്പൂര്‍ണ മലേറിയ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനയില്‍ അനോഫിലിസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മലമ്പനി പരത്തുന്ന അനോഫിലിസ് പെണ്‍ കൊതുകുകളുടെ സാന്നിധ്യം ജില്ലയില്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം 19 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ക്ക് ആര്‍ക്കും തന്നെ മലമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കിയില്ലെങ്കില്‍ മലമ്പനി പടര്‍ന്നു പിടിച്ചേക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

0Shares