‘ടേക്ക് ഓഫി’ന്റെ രണ്ടാം ട്രെയിലറിന് വന്‍ വരവേല്‍പ്പ്; വീഡിയോ ഷെയര്‍ ചെയ്ത് മമ്മൂട്ടി,മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ‘ടേക്ക് ഓഫി’ന്റെ രണ്ടാം ട്രെയിലറിന് വന്‍ വരവേല്‍പ്പ്; വീഡിയോ ഷെയര്‍ ചെയ്ത് മമ്മൂട്ടി,മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍.

കൊച്ചി : മലയാള സിനിമയിലെ എഡിറ്റര്‍മാരില്‍ പ്രമുഖനായ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ടേക്ക് ഓഫി’ന്റെ രണ്ടാം ട്രെയിലര്‍ പുറത്തെത്തി. 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വീഡിയോ ഫെയ്‌സ്ബുക്കിലെ ക്രോസ് പോസ്റ്റിംഗ് സംവിധാനം വഴി പ്രമുഖ താരങ്ങളെല്ലാം ഷെയര്‍ ചെയ്തു. സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി എന്നിവരുടെ പേജുകള്‍ കൂടാതെ മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, ലാല്‍ ജോസ്, ജയസൂര്യ, നസ്രിയ, നമിത പ്രമോദ്, ഹണി റോസ്, ആശ ശരത്, വൈക്കം വിജയലക്ഷ്മി എന്നിവരുടെ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴിസുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രമെന്നാണ് സൂചന. പാര്‍വതിയും കുഞ്ചാക്കോ ബോബനും നഴ്‌സുമാരുടെ റോളിലെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ അംബാസിഡറായി ഫഹദ് ഫാസിലും എത്തുന്നു. കൊച്ചി, കാസര്‍ഗോഡ്, ദുബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

https://www.youtube.com/watch?v=8czTQWF7sp8

 

0Shares