മുംബൈ: കോളുകളും നെറ്റും സൗജന്യമായി നല്‍കി ടെക് ലോകത്തെ ഞെട്ടിച്ച ജിയോയുടെ അടുത്ത നീക്കം ഫോണ്‍ നിര്‍മ്മാണ രംഗത്തേക്ക്. അതിനൂതന സാങ്കേതിക വിദ്യയും കുറഞ്ഞ വിലയുമായാണ് ജിയോ ആദ്യ ഘട്ടത്തിലെത്തുക. ഇതിനായി വോള്‍ട്ട് സാങ്കേതിക വിദ്യയിലുള്ള ഫീച്ചര്‍ ഫോണുകളാണ് ജിയോ അവതരിപ്പിക്കുന്നത്.

999 രൂപമുതല്‍ 1500 രൂപ വരെയായിരിക്കും ജിയോയുടെ ഫീച്ചര്‍ ഫോണിന്റെ വില. ജിയോ ചാറ്റ്, ജിയോ വീഡിയോ, ജിയോ മണി എന്നിവ പോലുള്ള സൂപ്പര്‍ ഓഫറുകളും ജിയോ ഫോണില്‍ ഉണ്ടാകും. രാജ്യത്തെ മൊബൈല്‍ വിപണിയില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. വോയിസ് ഓവര്‍ എല്‍ടിഇ ഫീച്ചര്‍ ഫോണുകള്‍ മാര്‍ക്കറ്റിലെത്തിയാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുമെന്ന് സൂചനയുണ്ട്.