ടു.ജി സ്പെക്ട്രം കേസ്; പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് കനിമൊഴി, കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി. ചിദംബരം; കോടതി വിധി സ്വയം സംസാരിക്കുന്നുവെന്ന് മന്‍മോഹന്‍ സിങ്

  • Post category:news
  • Reading time:1 min read
You are currently viewing ടു.ജി സ്പെക്ട്രം കേസ്; പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് കനിമൊഴി, കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി. ചിദംബരം; കോടതി വിധി സ്വയം സംസാരിക്കുന്നുവെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി : ടുജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്ന് കനിമൊഴി. രാജ്യത്തെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട വിധിക്ക് പിന്നാലെയാണ് പ്രതികരണങ്ങളുമായി നേതാക്കളെത്തിയത്. പ്രതിസന്ധിയില്‍ ഒപ്പംനിന്നവര്‍ക്കെല്ലാം നന്ദിയെന്നും സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി പ്രഖ്യാപനത്തിന് ശേഷം കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാറിന്റെ ഉന്നത പദവികളില്‍ ഉണ്ടായിരുന്നവരെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഒരിക്കലും ശരിയായിരുന്നില്ലെന്നും അതിപ്പോള്‍ കോടതിയില്‍ തെളിഞ്ഞിരിക്കുന്നു എന്നുമായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. വിജയം ഇവിടെ തുടങ്ങുകയാണെന്ന് മുതിര്‍ന്ന് ഡി.എം.കെ നേതാവ് ദുരൈ മുരുകന്‍ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ഗൂഢാലോചനകളെല്ലാം ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല, കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അഭിപ്രായപ്പെട്ടു. 2ജി സ്‌പെക്ട്രം അഴിമതി കേസ് വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങള്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

മുന്‍ സി.ഐ.ജി വിനോദ് റായ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോടതി വിധിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 2007-08 കാലയളവില്‍ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സി.ഐ.ജി വിനോദ് റായി കണ്ടെത്തിയത്. നമ്മുടെ രാജ്യത്ത് നീതി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ടുജി പ്രതികള്‍ നിരപരാധികളാണെന്ന കോടിവിധിയെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു.

0Shares