ടി.വി, ഫോണ്‍, വോളിബോള്‍ കോര്‍ട്ട്… ജയില്‍പ്പുള്ളികള്‍ക്ക് വേണം ആഡംബരം: 44 പേര്‍ നിരാഹാരത്തില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ടി.വി, ഫോണ്‍, വോളിബോള്‍ കോര്‍ട്ട്… ജയില്‍പ്പുള്ളികള്‍ക്ക് വേണം ആഡംബരം: 44 പേര്‍ നിരാഹാരത്തില്‍.

ജയ്പൂര്‍: വോളി വോള്‍ കോര്‍ട്ട്, ഫോണ്‍ സൗകര്യം, ടി.വി സൗകര്യം ഇതെല്ലാം ഉടനെ ലഭിക്കണമെന്നാവശ്യപ്പെട്ട് കൊടും ക്രിമിനലുകള്‍ അടക്കമുള്ള തടവ്പുള്ളികള്‍ നിരാഹാരത്തിലേക്ക്. രാജസ്ഥാനിലെ അജ്മീറിലെ ജയിലിലാണ് 44 തടവ് പുള്ളികള്‍ നിരാഹാരത്തിനിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ഇവര്‍ നിരാഹാര സമരം തുടങ്ങിയത്.

ടെലിഫോണ്‍, ടി.വി സൗകര്യം കുറ്റവാളികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നതായത് കൊണ്ടും വോളിബോള്‍ കോര്‍ട്ട് വരുന്നതോടെ ഇടയ്ക്കിടെ കലഹമുണ്ടാകുമെന്നതിനാലും തടവ്പുള്ളികളുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അജിത്ത് സിങ് അറിയിച്ചു.

0Shares