ടി.വി ചാനല്‍ പരിപാടിയിൽ രണ്ട് സ്ത്രീകളെ കൊലചെയ്‌തെന്ന് വെളിപ്പെടുത്തൽ; യുവാവ് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ടി.വി ചാനല്‍ പരിപാടിയിൽ രണ്ട് സ്ത്രീകളെ കൊലചെയ്‌തെന്ന് വെളിപ്പെടുത്തൽ; യുവാവ് അറസ്റ്റില്‍

ടി.വി ചാനല്‍ പരിപാടിക്കിടെ താന്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ടാക്‌സി കാര്‍ ഡ്രൈവറായ മനീന്ദര്‍ സിംഗിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. ടി.വിയിലെ ലൈവ് പ്രോഗ്രാമിനിടെയാണ് യുവാവ് കുറ്റസമ്മതം നടത്തിയത്. 10 വര്‍ഷം മുമ്പ് ഇയാള്‍ക്കൊപ്പം ഒരുമിച്ച് താമസിച്ചിരുന്ന കാമുകിയും നഴ്‌സുമായ സരബ്ജിത് കൗറിനെയാണ് 2010 ന്യൂ ഇയര്‍ ദിനത്തില്‍ ഇയാള്‍ ആദ്യം കൊലപ്പെടുത്തിയത്.

യുവതിക്ക് ബന്ധുവായ മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയെന്നും ഇദ്ദേഹം പരിപാടിയില്‍ പറയുകയായിരുന്നു.മാത്രമല്ല അതിന് മുമ്പ് കര്‍ണാലിലെ രേണു എന്ന യുവതിയെ കൊലപ്പെടുത്തിയതും യുവാവ് വെളിപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

ചാനലില്‍ ഈ കൊലപാതകങ്ങള്‍ വെളിപ്പെടുത്തിയതോടെ പോലീസ് ഉടന്‍ തന്നെ സ്റ്റുഡിയോയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തേയും ഇയാള്‍ ശിക്ഷ അനുഭവിച്ചിരുന്നെങ്കിലും യുവതികളുടെ കൊലപാതകം പോലീസിന് തെളിയിക്കാനായിരുന്നില്ല.

0Shares