ടി.പി സെൻകുമാർ വീണ്ടും പോലീസ് മേധാവി; സര്‍ക്കാര്‍ ഉത്തരവ്​ പുറത്തിറങ്ങി,ലോക്​നാഥ്​ ബെഹ്​റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കു മാറ്റി.

  • Post category:news
  • Reading time:1 min read
You are currently viewing ടി.പി സെൻകുമാർ വീണ്ടും പോലീസ് മേധാവി; സര്‍ക്കാര്‍ ഉത്തരവ്​ പുറത്തിറങ്ങി,ലോക്​നാഥ്​ ബെഹ്​റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കു മാറ്റി.

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ​പോലീസ്​ മേധാവിയാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്​ പുറത്തിറങ്ങി. ലോക്​നാഥ്​ ബെഹ്​റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്കു മാറ്റികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. സെ​ന്‍​കു​മാ​റി​നെ പോലീസ് മേ​ധാ​വി സ്​​ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​കൊണ്ട് സു​പ്രീം​കോ​ട​തി​ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വീണ്ടും സർക്കാർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടും തി​രി​ച്ച​ടി​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇപ്പോഴത്തെ ഈ തീരുമാനം. സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വി​ശ​ദ​മാ​യ ച​ര്‍​ച്ച​യും​ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​ത്തി​യിരുന്നു. വെ​ള്ളി​യാ​ഴ്​​ച​ത​ന്നെ നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ പാ​ര്‍​ട്ടി ന​ല്‍​കി​യ​ത്. ഇതിന്ടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെ വീണ്ടും പോലീസ്​ മേധാവി സ്ഥാന​ത്തേക്ക്​ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ വെള്ളിയാഴ്​ച തന്നെ നടത്തിയിരുന്നു.

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ പോലീസ്​ ആ​സ്​​ഥാ​ന​ത്ത്​ എ.​ഡി.​ജി.​പി, ഐ.ജി ത​സ്​​തി​ക​ക​ളി​ലും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​രു​ന്നു. നൂ​റോ​ളം ഡി​.വൈ.​എ​സ്.​പി​മാ​രെ വെ​ള്ളി​യാ​ഴ്​​ച മാ​റ്റി​നി​യ​മി​ക്കു​ക​യും ചെ​യ്​​തു. സെ​ന്‍​കു​മാ​റി​നെ നി​യ​മി​ക്കു​ന്ന​തി​ന്​ മുന്നോടിയായുള്ള എ​ല്ലാ ത​യാ​റെ​ടു​പ്പും സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യായിരുന്നു. എന്നാൽ സെൻകുമാർ എപ്പോഴാണ് ചുമതല ഏൽക്കുക എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഉത്തരവ് കയ്യിൽ കിട്ടിയാൽ തീരുമാനം എടുക്കാം എന്നാണ് സെൻകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

0Shares