ടിപ്പു സുല്‍ത്താനെതിരെ മോശമായ പരാമര്‍ശം. നിയമ നടപടിക്കോരുങ്ങി ടിപ്പുവിന്റെ ബന്ധുക്കള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ടിപ്പു സുല്‍ത്താനെതിരെ മോശമായ പരാമര്‍ശം. നിയമ നടപടിക്കോരുങ്ങി ടിപ്പുവിന്റെ ബന്ധുക്കള്‍.

ന്യൂഡല്‍ഹി: ചരിത്ര പുരുഷന്‍ ടിപ്പു സുല്‍ത്താനെ മോശമായി പരാമര്‍ശിച്ച കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡനെതിരെ ബന്ധുക്കള്‍ നിയമ നടപടിയിലേക്ക് ഒരുങ്ങുന്നു. ടിപ്പുവിന്റെ കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്തിയാര്‍ അലിയാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡന്‍ ടിപ്പുവിനെ ക്രൂരനായ കൊലപാതകിയായും കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയായും ചിത്രീകരിച്ചെന്നാണ് ആരോപണം. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി കൂടിയാലോചിച്ച് ഹെഗ്ഡയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അലി പറഞ്ഞു .


ദേശീയ നായകനായ ടിപ്പുവിനെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ത് ഹെഗ്ഡ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. നവംബര്‍ 10ന് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. ഇതിനിടെ പരിപാടിക്ക് തന്നെ ക്ഷണിക്കരുതെന്ന് കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡ സര്‍ക്കാറിനെ അറിയിക്കുകയായിരുന്നു.

0Shares